Kerala
പഹല്‍ഗാം ഭീകരരെ സഹായിച്ചവരെ പിടികൂടിയ എന്‍. ഐ. എ ഉദ്യോഗസ്ഥന് കേരള പോലീസിന്റെ അഭിമാനമായി

തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച തീവ്രവാദ ആക്രമണമായിരുന്നു കാശ്മീരിലെ പഹല്ഗാഹാമില് ഇന്ത്യ നേരിട്ടത്. ഇന്ത്യയിലെ ടൂറിസ്റ്റുകളെ തലങ്ങും വിലങ്ങും വെടിവെച്ചുകൊന്ന ഭീകരര്‍ക്കെതിരെ പാക്ക് മണ്ണിലെ ഭീകര കേന്ദ്രങ്ങളെ നശിപ്പിച്ചാണ് ഇന്ത്യന്‍ സേന മറുപടി നല്‍കിയത്. എന്നാല്‍ ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് കടക്കാനും അവര്‍ക്ക് താമസ സൗകര്യവും സഹായങ്ങളും ഒരുക്കിയവരെ എന്‍ഐഎ സംഘം പിടികൂടിയിരുന്നു.
എന്‍. ഐ. എ സംഘത്തില്‍ മലയാളിയായ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു എന്നതാണ് കേരള പോലീസിന് അഭിമാനമാകുന്നത്. കേരള പോലീസിലെ സര്‍ക്കിള്‍ ഇന്സ്പെ ക്ടറായ ആര് എസ് ശ്രീകാന്ത് ആണ് എന്‍ഐഎ സംഘത്തിലെ മലയാളിയായ കേരള പോലീസിന്റെ അഭിമാന താരം. ഡെപ്യൂട്ടേഷനില്‍ എന്‍ ഐ എയില്‍ എത്തിയ ശ്രീകാന്ത് നിരവധി അന്വേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പോലീസ് ഉദ്യോഗസ്ഥനാണ്.



