ട്രംപ്-മസ്ക് പോര് രൂക്ഷമാകുന്നു: ‘ട്രൂത്ത് സോഷ്യലോ, ഞാൻ കേട്ടിട്ടേയില്ല’ – പരിഹസിച്ച് മസ്ക്

0

മേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല സിഇഒ എലോൺ മസ്കും തമ്മിലുള്ള വാക്പോര് മുറുകുന്നു. ലോക ശത കോടീശ്വരൻ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം ട്രംപ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി, ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിനെക്കുറിച്ച് താൻ ഒരിക്കലും കേട്ടിട്ടില്ലെന്ന് മസ്ക് പരിഹാസരൂപേണ പ്രതികരിച്ചതോടെ ഇരുവർക്കുമിടയിലെ ഭിന്നത പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

ഇലോൺ മസ്കിനെ വിമർശിച്ചുകൊണ്ടുള്ള ട്രംപിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കിട്ട ഒരു ഉപയോക്താവിനോട് മസ്ക് പ്രതികരിച്ചത്, ട്രംപിനെ “പാളത്തിൽ നിന്ന് ഇറങ്ങിയ ട്രെയിൻ അപകടകാരി” എന്നാണ്. പിന്നാലെ, “എന്താണ് ട്രൂത്ത് സോഷ്യൽ?” എന്നും, “അതിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ല” എന്നും മസ്ക് എക്സിൽ കുറിച്ചു.

മസ്കിന്റെ “അമേരിക്ക പാർട്ടി”യും ട്രംപിന്റെ നികുതി ബില്ലും

രാജ്യത്തെ പാപ്പരാക്കുമെന്ന് താൻ കരുതുന്ന, ട്രംപിന്റെ നികുതി ഇളവ്-ചെലവ് കുറയ്ക്കൽ ബില്ലിന് മറുപടിയായി ‘അമേരിക്ക പാർട്ടി’ എന്ന പുതിയ രാഷ്ട്രീയ പാർട്ടി സ്ഥാപിക്കുകയാണെന്ന് മസ്ക് കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. “കടം 5 ട്രില്യൺ ഡോളർ വർദ്ധിപ്പിക്കാൻ പോകുകയാണെങ്കിൽ, ബില്ലിന്റെ ഉദ്ദേശ്യം എന്തായിരുന്നു?” താൻ മുൻപ് നയിച്ച സർക്കാർ ഏജൻസിയെ പരാമർശിച്ച് മസ്ക് എക്‌സിൽ എഴുതി.

ഈ ബിൽ ഫെഡറൽ ബജറ്റ് കമ്മി ഗണ്യമായി വർദ്ധിപ്പിക്കുന്നതിലൂടെ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് വിമർശകർ പറഞ്ഞിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. “വലിയ, മനോഹരമായ ബിൽ” അഥവാ ബിഗ് ബൂട്ടിഫുൾ ബിൽ എന്ന് ട്രംപ് വിശേഷിപ്പിച്ച ഈ വ്യാപകമായ നടപടിയെ പിന്തുണച്ച റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളെ അടുത്ത വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിൽ പാർലമെന്റിൽ നിന്ന് പുറത്താക്കാൻ തന്റെ പുതിയ പാർട്ടി ശ്രമിക്കുമെന്നും മസ്ക് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here