സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കിയെന്ന് നിര്‍മാതാവ് ജി സുരേഷ് കുമാര്‍. എഎംഎംഎ, ഫെഫ്ക, നിര്‍മാതാക്കളുടെ അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി തയ്യാറാക്കിയ നിവേദനമാണ് നല്‍കിയത്.
‘സെന്‍സര്‍ ബോര്‍ഡ് ജെഎസ്‌കെ വിഷയത്തില്‍ അമിത ജാഗ്രത കാണിക്കുന്നു. എല്ലാത്തിന്റെയും തുടക്കം എമ്പുരാനില്‍ നിന്നായിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ചിലര്‍ സെന്‍സില്ലാതെ പെരുമാറുന്നതാണ് പ്രശ്നം’, സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് അമര്‍ഷമുണ്ടെന്നും പക്ഷേ അദ്ദേഹം പുറത്ത് പറയുന്നില്ലെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിസഭയുടെ ഭാഗമാണ് സുരേഷ് ഗോപിയെന്നും അദ്ദേഹത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങളൊക്കെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.