Cinema

ജെഎസ്‌കെ വിവാദം: കേന്ദ്രസര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാന്‍ സിനിമാ സംഘടനകള്‍

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സിനിമാ സംഘടനകള്‍. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമര്‍പ്പിക്കും. സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ആവിഷ്‌കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനം എന്ന് ചൂണ്ടിക്കാണിച്ചാണ് നിവേദനം സമര്‍പ്പിക്കുക.

സുരേഷ് ഗോപി നായകനാകുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സിനിമ സംഘടനകള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ കടന്നാക്രമണം അംഗീകരിക്കാന്‍ ആവില്ലെന്നാണ് സിനിമ സംഘടനകളുടെ നിലപാട്. സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ആവിഷ്‌കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് നിവേദനം അയക്കുന്നത്.

ബോര്‍ഡില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടണമെന്നാണ് ആവശ്യം. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ ഒപ്പിട്ട നിവേദനം നാളെയാണ് സമര്‍പ്പിക്കുക. നാളെ രാവിലെ 10 മണിക്ക് ഹൈക്കോടതി സിനിമ കാണാന്‍ ഇരിക്കെയാണ് സംഘടനകളുടെ നീക്കം. സിനിമ കണ്ടത്തിനു ശേഷം ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button