
കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകർന്നുവീണ സംഭവം ആരോഗ്യരംഗത്തെ തകര്‍ച്ചയുടെ പര്യായമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎൽഎ. ആരോഗ്യരംഗത്തെ അരക്ഷിതാവസ്ഥയാണ് വെളിവായതെന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ആയതുകൊണ്ടാണ് ആളുകള്‍ക്ക് പരിക്കുപറ്റിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചു മാറ്റണമായിരുന്നു. ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ പരാജയമാണ്. അപാകതകളെ മന്ത്രിമാര്‍ എത്ര തേച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ചാലും നടക്കില്ല. പോരായ്മകള്‍ സമ്മതിച്ച് തിരുത്തല്‍ വരുത്തണം. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ സമരം വ്യാപിപ്പിക്കുമെന്നും ന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേ സമയം, മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത യുവതി മരിച്ചതായി സ്ഥിരീകരിച്ചു. യുവതിയുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. അവരെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്.