കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടഭാഗം തകര്‍ന്നു വീണു; രണ്ട് പേര്‍ക്ക് പരിക്ക്

0

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞു വീണു. 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. അപകടത്തില്‍ സ്ത്രീക്ക് അടക്കം രണ്ട് പേര്‍ക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

മന്ത്രി വീണാ ജോര്‍ജ് സംഭവസ്ഥലത്ത് എത്തിയിരുന്നു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് ഇല്ലെന്നും സംഭവങ്ങള്‍ പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഗുരുതര സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. ഉപയോഗിക്കാതിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണതെന്നും മന്ത്രിയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും വ്യക്തമാക്കി. കെട്ടിയത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം കണ്ടതിനാല്‍ പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നു എന്നുമായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here