KeralaNews

സ്കൂളിലെ സൂംബ പരിശീലനത്തിനെതിരായ വിമര്‍ശനം; ടി കെ അഷ്‌റഫിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്

പൊതു വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ടി കെ അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂളിൻ്റെ മാനേജര്‍ക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കി.

24 മണിക്കൂറിനകം സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം ടി കെ അഷ്‌റഫ് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയെന്ന് കത്തില്‍ ചൂണ്ടികാട്ടി.

അതേസമയം ടി കെ അഷ്‌റഫിന്റെ കത്തും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കായികാധ്യാപകരെ നിയമിച്ച് കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കാനുള്ള സംവിധാനത്തിന് പകരം സൂംബ പരിശീലനം നടപ്പിലാക്കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ടി കെ അഷ്‌റഫിന്റെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button