15 കൊല്ലം പഴക്കമുള്ള വാഹനങ്ങളുമായി പോയാൽ ഇനിമുതൽ ഇന്ധനം ലഭിക്കില്ല; ഡൽഹിയിൽ നിയന്ത്രണം ഇന്നുമുതൽ

0

പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡൽഹിയിലെ പമ്പുകളിൽനിന്ന് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല. തലസ്ഥാനത്തെ വാഹന മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച തീരുമാനം ഇന്ന് മുതൽ നിലവിൽ വന്നു. സംസ്ഥാനത്തെ 350 പമ്പുകളിലാണ് ഈ തീരുമാനം നടപ്പാക്കുക.

കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ഡൽഹി പൊലീസുമായും ഗതാഗത വകുപ്പുമായും ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. തീരുമാനം നല്ല രീതിയിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കൃത്യമായ നിരീക്ഷണവും അധികൃതർ നടത്തും. ആദ്യ 100 പമ്പുകൾ ഡൽഹി പൊലീസ്, 59 പമ്പുകൾ ഗതാഗത വകുപ്പ്, 91 പമ്പുകൾ ഇരു വിഭാഗങ്ങളുടെയും സംയുക്ത സേന, അവസാന 100 പമ്പുകൾ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ എന്നിവർ നിരീക്ഷിക്കും. ഏതെങ്കിലും തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ കനത്ത പിഴ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here