International

ഇസ്രയേൽ വീണ്ടും ഇറാനെതിരെ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാനെതിരെ ഇസ്രയേൽ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാൻ മാധ്യമങ്ങൾ. അമേരിക്കയിൽ നിന്നും പാശ്ചാത്യ രാഷ്ട്രങ്ങളിൽ നിന്നും ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വൻതോതിൽ വിമാനങ്ങളെത്തിയതായി ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത് ഇസ്രയേൽ വലിയ തോതിൽ ആയുധങ്ങൾ സംഭരിക്കുന്നതിൻ്റെ സൂചനയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആക്രമണശ്രമം ഉണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാൻ സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ്. അതേസമയം, ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ ആക്ഷേപിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും എതിരെ ഇറാൻ ശക്തമായ മുന്നറിയിപ്പും നൽകി.

ഇറാനിൽ പുരോഹിത നേതൃത്വം ‘ഫത്‌വ’ (മതപരമായ വിധി) പുറപ്പെടുവിച്ചതായി ഇറാനിലെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അയത്തൊള്ള മകർറം ഷിറാസിയാണ് ഈ ഫത്‌വ പുറപ്പെടുവിച്ചതെന്നും മെഹർ ന്യൂസ് ഏജൻസി വ്യക്തമാക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button