സൂംബ നൃത്തത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന കാലം. ആരോഗ്യസംരക്ഷണത്തിനുള്ള ഇത്തരം ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കണം. സൂംബയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പിന്തുണ നല്‍കും
വിവാദത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍. ചര്‍ച്ചയാകേണ്ട നിരവധി വിഷയങ്ങള്‍ ഉണ്ട്. ഇതൊക്കെ മറയ്ക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. എംഎസ്എഫിന്റെ എതിര്‍പ്പ് ശ്രദ്ധയില്‍ പെട്ടില്ല. അങ്ങനെ ഒരു നിലപാട് ഉണ്ടെങ്കില്‍ അത് സ്വതന്ത്ര നിലപാട്.
സൂംബ നൃത്തത്തെ പിന്തുണച്ച് കെഎസ്യുവും രംഗത്തെത്തി. സദുദ്ദേശപരമായ നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ആരെയും അടിച്ചേല്‍പ്പിക്കുമെന്ന് കരുത്തുന്നില്ല. നല്ല ആശയങ്ങളെ ഉള്‍ക്കൊള്ളണം എന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. മറിച്ച് ഒരു അഭിപ്രായമില്ല. ആവശ്യമായ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ നടത്തി വരുന്ന സൂംബ ഡാന്‍സിനെതിരെ ചില ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയരുന്നുണ്ട്. സ്കൂളില്‍ നടക്കുന്നത് ചെറു വ്യായാമമാണ് അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആരും അല്പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതും മന്ത്രി പറഞ്ഞു.