Kerala

ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവം; വ്യാജ പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കും

തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കും. എസ്സി – എസ്ടി കമ്മിഷനാണ് ഓമന ഡാനിയലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. പീഡനത്തിന് ഇരയായ ബിന്ദുവിന്റെ പരാതിയിലാണ് നടപടി. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

തിരുവനന്തപുരം അമ്പലമുക്കില്‍ വീട്ടു വീട്‌ജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ ഓമന ഡാനിയേല്‍ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വീട്ടിലുണ്ടായിരുന്ന തന്റെ രണ്ടരപ്പവന്‍ സ്വര്‍ണം ബിന്ദു കവര്‍ന്നെടുത്തു എന്നായിരുന്നു പരാതിയില്‍ .തുടര്‍ന്നാണ് പേരൂര്‍ക്കട പൊലീസ് ബിന്ദുവിനെ സ്റ്റേഷനില്‍ എത്തിച്ച് മാനസികമായി പീഡിപ്പിച്ചത്.ബിന്ദു അനുഭവിച്ച യാതന വാര്‍ത്തയായി പുറത്തുവന്നതിന് പിന്നാലെ എസ്‌ഐയെയും ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിക്കു മടക്കം പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി.ബിന്ദു നല്‍കിയ പരാതിയിലാണ് എസ് സി എസ് ടി കമ്മീഷന്‍ ഇപ്പോള്‍ ഓമന ഡാനിയലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ദളിത് സ്ത്രീയായ ബിന്ദു സ്റ്റേഷനില്‍ അനുഭവിച്ച പീഡനം കാണാതിരിക്കാന്‍ ആകില്ലെന്ന് ഉത്തരവില്‍ പറയുന്നു. അതിനാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വ്യാജ പരാതി നല്‍കിയ വീട്ടുടമ ഓമന ഡാനിയേല്‍നെതിരെ കേസെടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

പേരൂര്‍ക്കട എസ് എച്ച് ഒ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഉത്തരവ്
പേരുകള്‍ക്കട എസ്ഉ എച്ച് ഒരവ് കൈമാറി. കണ്ടോണ്‍മെന്റ് എസിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ് സി എസ് ടി കമ്മീഷന്റെ ഇടപെടല്‍. ഏപ്രില്‍ 23നാണ് മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പിന്നീട് ഒരു ദിവസം സ്റ്റേഷനില്‍ ഇരുത്തി പൊലീസ് പീഡനമുറകള്‍ പരീക്ഷിക്കുകയായിരുന്നു. ഒടുവില്‍ വീട്ടില്‍നിന്ന് മാല കണ്ടെത്തിയെന്ന് ഓമന ഡാനിയല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ബിന്ദുവിനെ വിട്ടയച്ചത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button