NationalNews

വിദ്യാര്‍ഥികള്‍ക്ക് രണ്ട് തവണ പരീക്ഷ എഴുതാം; പത്താം ക്ലാസ് പരീക്ഷക്ക് പുതിയ മാര്‍ഗ മാര്‍ഗ്ഗനിര്‍ദേശവുമായി സിബിഎസ്ഇ

പത്താം ക്ലാസ് പരീക്ഷക്ക് പുതിയ മാര്‍ഗ മാര്‍ഗ്ഗനിര്‍ദേശവുമായി സിബിഎസ്ഇ. വിദ്യാര്‍ഥികള്‍ക്ക് രണ്ട് തവണ പരീക്ഷ എഴുതാം.ഫെബ്രുവരി മെയ് മാസങ്ങളിലാണ് പരീക്ഷ നടക്കുക. പുതിയ നിർദ്ദേശങ്ങൾ 2026 അധ്യായന വർഷത്തിൽ പ്രാബല്യത്തിൽ വരും.
വിദ്യാര്‍ഥികളുടെ പരീക്ഷ സമ്മര്‍ദം കുറക്കാനാണ് സിബിഎസ്ഇയുടെ പുതിയ മാർഗ നിർദേശം.

പത്താം ക്ലാസ്‌ തരത്തിലെ വിദ്യാർഥികൾക്ക് പരീക്ഷ രണ്ട് തവണ എഴുതാം. ആദ്യ പരീക്ഷാ ഫെബ്രുവരിയിൽ നടക്കും. ഏപ്രിൽ പരീക്ഷ ഫലം പ്രസിദ്ധീകരിക്കും. ആദ്യഘട്ട പരീക്ഷ ഫലത്തിൽ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മെയ് മാസത്തിൽ നടത്തുന്ന രണ്ടാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാം. മെയ് മാസത്തിലെ പരീക്ഷ ഫലം ജൂണിൽ പ്രസിദ്ധീകരിക്കും.

മൂന്ന് വിഷയങ്ങളിൽ ആയിരിക്കും മാർക്ക് മെച്ചപ്പെടുത്താൻ ഉള്ള അവസരം ഉണ്ടാവുക.ശൈത്യകാല ഷെഡ്യൂൾ അനുസരിച് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് പരീക്ഷ ഘട്ടം തിരഞ്ഞെടുക്കാനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ മാർഗ്ഗനിർദേശം 2026 ലെ അധ്യായന വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സിബിഎസ്ഇ വ്യക്തമാക്കുന്നത്. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിനോടൊപ്പം മൂല്യനിർണയ പ്രക്രിയ സുഗമമാക്കുമെന്നും സി ബി എസ് ഇ മാർഗ ചൂണ്ടികാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button