യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ച് ഇസ്രായേൽ ; ട്രംപിന് വഴങ്ങി തീരുമാനം

0

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വഴങ്ങി ഇസ്രയേൽ‌. വെടിനിർത്തൽ പ്രാബല്യത്തിലായെന്നും ട്രംപ് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് ഫോണിൽ ബന്ധപ്പെട്ടു. ഇറാനിലുള്ള ഇസ്രയേൽ യുദ്ധവിമാനങ്ങൾ മടങ്ങുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേൽ യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു.

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപ് ഇസ്രയേലിനേട് നിർദേശിച്ചു. ഇസ്രയേൽ ആക്രമണത്തിൽ 610 പേർ മരിച്ചെന്ന് ഇറാൻ അറിയിച്ചു. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പറ‍ഞ്ഞിരുന്നു. എന്നാൽ വെടിനിർത്തൽ കരാർ തുടങ്ങുന്നതിന് മുമ്പാണ് ഇസ്രയേലിൽ ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കി.

പുതിയ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപ് അതിൽ ആശങ്ക പ്രകടിപ്പിച്ചു. ആ ബോംബുകൾ വർഷിക്കരുതെന്നും നിങ്ങളുടെ പൈലറ്റുമാരെ തിരിച്ചുവിളിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇരുരാജ്യങ്ങളുടേയും നടപടികളിൽ താൻ അസന്തുഷ്ടനാണെന്നും പ്രത്യേകിച്ച് ഇസ്രയേലിന്റെ കാര്യത്തിൽ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here