വിഎസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം എസ് യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വിദഗ്ധ ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടം എസ് യു ടി ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് വിഎസിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യനില വഷളായിരുന്നു. ഇന്നലെ എം വി ഗോവിന്ദന്‍, ടി പി രാമകൃഷ്ണന്‍, എളമരം കരീം അടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നു.




