Blog

ഇറാനില്‍ അമേരിക്ക നടത്തിയത് ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍’; വന്‍ നാശനഷ്ടങ്ങളുണ്ടായെന്ന് പെന്റഗണ്‍

ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ പേരടക്കമുള്ള കൂടുതല്‍ വിവരങ്ങല്‍ പുറത്തുവിട്ട് പെന്റഗണ്‍. ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്ന പേരില്‍ അതീവരഹസ്യമായിട്ടാണ് ഇറാനിലെ ആക്രമണം നടപ്പാക്കിയതെന്ന് പെന്റഗണ്‍ വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കയുടെ വ്യോമസേന ജനറല്‍ ഡാന്‍ കെയ്ന്‍ വ്യക്തമാക്കി.

ഫോര്‍ദോ അടക്കം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നെന്ന് പറഞ്ഞില്ലെങ്കിലും വന്‍ നാശനഷ്ടങ്ങളുണ്ടായെന്ന് ഡാന്‍ കെയ്ന്‍ പറഞ്ഞു. ഇറാന്റെ ആണവശേഷി പൂര്‍ണമായും നിര്‍വീര്യമായോ എന്ന് പറയാറായിട്ടില്ല. അത് പഠിക്കാന്‍ സമയമെടുക്കുമെന്നും ഡാന്‍ കെയ്ന്‍ പറഞ്ഞു. അമേരിക്കയുടെ ആക്രമണം ആണവശേഷിക്കെതിരെയാണെന്നും അധികാര മാറ്റത്തിനുള്ള സൈനിക നീക്കമായിരുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെ ഗ്വാമിലേക്ക് തിരിച്ച ബി-2 വിമാനങ്ങള്‍ ശ്രദ്ധ തിരിക്കാനുള്ള സൈനിക തന്ത്രമായിരുന്നുവെന്ന് ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു. 14 ജിബിയു -57 ഓര്‍ഡന്‍സ് പെന്‍ട്രേറ്റര്‍ ബോംബുകളും അത്യാധുനിക മിസൈലുകളും ബോംബുകളുമടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വാഷിങ്ടണില്‍ ഏതാനും പേര്‍ക്ക് മാത്രം അറിയാവുന്ന സൈനിക നീക്കമായിരുന്നുവെന്നും തിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. കൃത്യമായ ലക്ഷ്യത്തോടെയുള്ള സമയബന്ധിത നീക്കമായിരുന്നുവെന്നാണ് അമേരിക്കയുടെ സൈനിക നടപടി തുടരുമോ എന്ന ചോദ്യത്തിന് ഹെഗ്‌സെത്ത് നല്‍കിയ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button