InternationalNews

ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി; ‘ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുത്’

സ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയിൽ ആണവോര്‍ജ ഏജന്‍സി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേൽ ആക്രമിച്ചത് ആണവ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ നിര്‍ണായക നിലപാടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചത്. പഴുതുകളില്ലാത്ത നിരീക്ഷണത്തിലൂടെ ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ കഴിയുമെന്നും ദീർഘകാല കരാറിലൂടെ സമാധാനം സാധ്യമാണെന്നും ഏജന്‍സി അറിയിച്ചു. നാറ്റൻസ് നിലയത്തിൽ ഭൂഗർഭ വേധ ആയുധങ്ങൾ ഇസ്രയേൽ പ്രയോഗിച്ചുവെന്നും ഇനി ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്നും ഇസ്രയേലിന് മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button