KeralaNationalNews

ഗവര്‍ണര്‍ രാജ്ഭവനെ ആര്‍എസ്എസ് ആസ്ഥാനമാക്കുകയാണ്’: കെസി വേണുഗോപാല്‍

ഭാരതാംബ വിവാദത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗവര്‍ണര്‍ രാജ്ഭവനെ ആര്‍എസ്എസ് ആസ്ഥാനമാക്കുകയാണെന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍ ഭരണഘടനാപദവി ദുരുപയോഗം ചെയ്യുന്നു. വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഇടപെടണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ പോയിട്ട് ഇറങ്ങി വരുന്നത് നാടകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പദവിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് ദിവസവും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിക്ക് കത്തെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തരൂര്‍ വിഷയത്തില്‍ തത്ക്കാലം വിവാദം വേണ്ടെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button