‘വിളിക്കാന്‍ നിലമ്പൂരില്‍ ആരുടെയും സംബന്ധമല്ലല്ലോ നടക്കുന്നത്?’; തരൂരിനെ പരിഹസിച്ച് രാജ് മോഹൻ ഉണ്ണിത്താൻ

0

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്താത്ത ശശി തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അവിടേക്ക് ക്ഷണിക്കാന്‍ ആരുടെയും സംബന്ധമല്ല, ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. നിലമ്പൂരിലേക്ക് വരാന്‍ ആരും ക്ഷണിക്കേണ്ടതില്ല. രാജ്യതാല്‍പര്യമെന്ന് പറയുന്നത് തരൂരിന്റെ വലിയ തമാശയാണെന്നും അത് വെറും വ്യക്തി താല്‍പര്യം മാത്രാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കുറെ നാളായി തരൂരിന്റ കൂറ് മോദിയോടും ശരീരം കോണ്‍ഗ്രസിലുമാണെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു.

‘നിലമ്പൂരില്‍ വിളിക്കാന്‍ ആരുടെയും സംബന്ധമല്ലല്ലോ നടക്കുന്നത്. അവിടെ ഒരു ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഒരു കോണ്‍ഗ്രസ് നേതാവും ക്ഷണിച്ചിട്ടല്ല അവിടെ പോയത്. കോണ്‍ഗ്രസിനോട് കൂറും വിധേയത്വവും പ്രതിബദ്ധതയുമുള്ള എല്ലാ നേതാക്കളും അവര്‍ക്ക് ഏതൊക്കെ ദിവസമാണോ നിലമ്പൂരില്‍ വരാന്‍ കഴിയുക എന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പരിപാടി നിശ്ചയിക്കുകയുമായിരുന്നു. തരൂരിനെ ആരും പ്രത്യേകിച്ച് ക്ഷണിക്കേണ്ട കാര്യമില്ലല്ലോ?. ഒരു നേതാവിനെയും അവിടെ ക്ഷണിച്ചിട്ടില്ല വന്നത്’- രാജ്‌മോഹന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here