കേദാര്‍നാഥ് തീര്‍ത്ഥയാത്രക്കിടെ വീണ്ടും അപകടം. പാറക്കഷ്ണം വീണ് രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് പാറക്കഷ്ണം വീണത്. ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വര്‍ഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഞായറാഴ്ചയുണ്ടായത്. കേദാര്‍നാഥ് ധാമില്‍ നിന്ന് ഗുപ്തകാശിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്. ഗുപ്തകാശിയിലെ ആര്യന് ഏവിയേഷന്റെ ഹെലികോപ്ടറാണ് ഗൗരികുണ്ഡിന് സമീപം ഞായറാഴ്ച തകര്‍ന്നത്.
കേദാര്‍നാഥ് ക്ഷേത്രത്തിലേക്കെത്തിയ തീര്‍ത്ഥാടകരുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട് 7 പേര് കൊല്ലപ്പെട്ടതിന് പിന്നാലെ ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു. ആര്യന് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തത്.
രണ്ട് വയസുള്ള കുഞ്ഞും പൈലറ്റും അടക്കം ഏഴ് പേരാണ് ഞായറാഴ്ചയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. ബെല്‍ 407 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.1934ലെ എയര്‍ക്രാഫ്റ്റ് ആക്ട് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. ആര്യന് ഏവിയേഷന്റെ മാനേജര്‍ കൗശിക് പാഥക്, വികാസ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.