KeralaNews

മതരാഷ്ട്രവാദികളുമായി കൂട്ടുകൂടാനുള്ള യുഡിഎഫിന്‍റെ തീരുമാനം ആത്മഹത്യാപരം: എംഎ ബേബി

നിലമ്പൂരിൽ എല്ലാ തീവ്രവാദ സംഘടനകളെയും കൂട്ടുപിടിച്ച് ജയിക്കാൻ സാധിക്കുമോഎന്നാണ് യുഡിഎഫ് നോക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മതരാഷ്ട്രവാദികളുമായി കൂട്ടു കൂടാനുള്ള യുഡിഎഫിന്‍റെ തീരുമാനം ആത്മഹത്യാപരമാണെന്നും ഇത്തരം കൂട്ടുകെട്ടുകൾ യുഡിഎഫിനെ ശിഥിലമാക്കമെന്നും എം എ ബേബി പറഞ്ഞു. നിലമ്പൂരിൽ എം സ്വരാജ് മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂരിൽ മഹാകുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലമ്പൂരിലെ പ്രചാരണ രംഗത്ത് വേറിട്ട അനുഭവമായി എൽഡിഎഫിന്‍റെ മഹാകുടുംബ സംഗമം. മണ്ഡലത്തിലെ 50 ഓളം കേന്ദ്രങ്ങളിൽ ഒരേ സമയം നടന്ന സംഗമങ്ങളിൽ പതിനായിരങ്ങൾ പങ്കു ചേർന്നു. ചന്തക്കുന്നിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു.

നാടിനെ വഞ്ചിച്ച വ്യക്തിയോട് കണക്ക് പറയാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാർഥി എം സ്വരാജ് എല്ലാവർക്കും പ്രിയങ്കരനാണെന്ന് പറഞ്ഞ അദ്ദേഹം എന്‍റെ അനുജനാണ് സ്വരാജെന്നും ഇങ്ങനൊരു അനുജൻ ഉള്ളതിൽ അഭിമാനിക്കുന്നതായും പറഞ്ഞു. പ്രസംഗ മധ്യേ വേദിയിലേക്കെത്തിയ എം സ്വരാജിനെ എം എ ബേബി ആശ്ലേഷിച്ചു. തുടർന്ന് മൈക്ക് സ്വരാജിന് കൈമാറി. ജനറൽ സെക്രട്ടറിയായതിന് ശേഷം ആദ്യമായി നിലമ്പൂരിലെത്തിയ എംഎ ബേബിക്ക് സ്നേഹോഷ്മള സ്വീകരണമാണ് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button