KeralaNews

എൽസ 3 കപ്പൽ അപകടം ; കേസെടുത്ത് പൊലീസ്

വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ കൊച്ചി തീരത്തെ MSC എൽസ 3 കപ്പൽ അപകടത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിന് ശേഷം കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്ററാണ് കേസിൽ രണ്ടാം പ്രതി. MSC എൽസ ഷിപ്പിംഗ് ക്രൂസ് ആൻഡ് അതേർസ്, MSC എൽസ 3 കപ്പലും പ്രതികളാക്കി എഫ്‌ഐആർ ചേർത്തിട്ടുണ്ട്. 282,285,286,287,288 & 3(5) OF BNS 2023 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button