Kerala
ആലപ്പുഴയിലെ സമൂഹ മഠത്തില്‍ തീപിടിത്തം

ആലപ്പുഴ: ആലപ്പുഴ മുല്ലയ്ക്കല്‍ തെരുവിലെ സമൂഹ മഠത്തില്‍ വന്‍ തീപിടിത്തം. നാല് വീടുകളില്‍ തീപടര്‍ന്നു. ഒരു വീട് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
വീടുകളില്‍ ഉണ്ടായിരുന്നവര്‍ സമീപത്തെ ക്ഷേത്രത്തില്‍ പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സമീപവാസികളാണ് വീടുകള്‍ക്ക് തീപിടിച്ച കാര്യം പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും അറിയിച്ചത്. ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.