
മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിൽ ഒറ്റപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെ സി വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ അഭിപ്രായം പറഞ്ഞപ്പോൾ പ്രതിരോധിക്കാൻ വന്നത് മരുമകൻ മാത്രമാണ്. എം വി ഗോവിന്ദനും എം എ ബേബിയും പോലും പ്രതിരോധിച്ച് രംഗത്ത് വന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
തങ്ങളുടെ ലക്ഷ്യം പത്തൊമ്പതാം തിയതിയിലെ തിരഞ്ഞെടുപ്പാണെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ആർക്കുവേണമെങ്കിലും മത്സരിക്കാം മത്സരിക്കാതിരിക്കാം. യുഡിഎഫ് പതിനായിരത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും യുഡിഎഫിൽ തർക്കം എന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
നിലമ്പൂരിൽ കോൺഗ്രസ്- ലീഗ് തർക്കമെന്ന എൽഡിഎഫ് ആരോപണം കൂട്ടത്തോടെ തള്ളുകയാണ് യുഡിഎഫ് നേതാക്കൾ. പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂർത്തിയായടെ നിലന്പൂരിൽ പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കിൽ കണ്ണുവെച്ച് പ്രവർത്തനങ്ങൾ സജീവമാക്കുകയാണ് എൻഡിഎ ക്യാമ്പ്. ഇടത് സ്ഥാനാർഥി എം സ്വരാജ് ഇന്ന് സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലൂടെയാണ് പര്യടനം നടത്തിയത്.