
പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി നാവികാസ്ഥാനത്തിന് സമീപമുള്ള കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതലാണ് അബ്ദുൾ ഇബ്രാഹിം സലീയെ കാണാതാകുന്നത്.
ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥന്‍ കൊച്ചിയിൽ എത്തിയത് എന്നാണ് വിവരം. തേവര പാലത്തിൽ നിന്ന് ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ 8.30 യോടെയാണ് മൃതദേഹം കണ്ടെത്തിയത്.