
കൊടുവള്ളി നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം വേങ്ങര സ്വദേശി ഷഫീഖിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തത്. പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തത് ഷഫീഖാണെന്ന് പോലീസ് അറിയിച്ചു. വയനാട്ടിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 5 ആയി.
അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയതിൽ നേരിട്ടു പങ്കുള്ള കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെ തിങ്കളാഴ്ച പുലർച്ചെ കേരള കര്‍ണാടക അതിര്‍ത്തിയിൽ വച്ച് അറസ്റ്റു ചെയ്തിരുന്നു, ഇയാളുടെ സഹോദരി ഭർത്താവാണ് പിടിയിലായ ഷഫീഖ്.
കൊടുവള്ളി സ്വദേശി അനൂസ് റോഷനെ കാറിൽ എത്തിയ സംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൈസൂരുവിലെ രഹസ്യ കേന്ദ്രത്തിലാണ് അനൂസ് റോഷനെ താമസിപ്പിച്ചത്. പൊലീസ് അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ, അനൂസിന് വിട്ട് അയക്കുവാൻ സംഘം തീരുമാനിക്കുകയായിരുന്നു.