മനോജ് എബ്രഹാമിനെ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് പരിഗണിക്കരുത് ; കോടതിയിൽ ഹർജി

കൊച്ചി: വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മാധ്യമ പ്രവര്‍ത്തകനായ എം ആര്‍ അജയനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിജിപി സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ കേരളം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിട്ടുള്ള പട്ടികയില്‍ മനോജ് എബ്രഹാം ഉള്‍പ്പെട്ടിരുന്നു.
മനോജ് എബ്രഹാമിന് പുറമേ നിധിന്‍ അഗര്‍വാള്‍, റാവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരുടെ പേരുകളായിരുന്നു കേരളം കേന്ദ്രത്തിന് അയച്ചു നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്ന് പേരുകള്‍ കേന്ദ്രം തിരിച്ചയയ്ക്കുന്നതില്‍ നിന്നാകും സംസ്ഥാന സര്‍ക്കാര്‍ പൊലീസ് മേധാവിയെ നിശ്ചയിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നല്‍കിയത്. ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായായിരുന്നു സ്ഥാനക്കയറ്റം. ഇതിന് പിന്നാലെ മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിക്കുകയായിരുന്നു. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. മുന്‍പ് ഇന്റലിജന്‍സ് എഡിജിപി, ക്രമസമാധാന വിഭാഗം എഡിജിപി തുടങ്ങിയ പദവികള്‍ മനോജ് എബ്രഹാം വഹിച്ചിട്ടുണ്ട്.