Kerala
പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തില്‍ നിന്ന് ചാടി; കൊച്ചി കായലില്‍ നേവി ഉദ്യോഗസ്ഥനെ കാണാതായി

കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിന് വേണ്ടി എത്തിയതാണ് ഉദ്യോഗസ്ഥന്. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കൊച്ചിയില്‍ എത്തിയതായിരുന്നു.
തേവര പാലത്തില്‍ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. നേവിയും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തി വരികയാണ്. അതേസമയം, ആരാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആര്‍ഒ അറിയിച്ചു. ഉദ്യോഗസ്ഥനായി നിലവില്‍ തെരച്ചില്‍ തുടരുകയാണ്.