ഫഹദിനോട് അസൂയ, സ്റ്റാറായിട്ട് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കണെമെന്ന് വിനയ് ഫോര്‍ട്ട്

0

സ്മാര്‍ട്ട് ഫോണോ സോഷ്യല്‍ മീഡിയയോ ഉപയോഗിക്കാത്ത നടനാണ് ഫഹദ് ഫാസില്‍ എന്നും അദ്ദേഹത്തോട് ആ ഒരു കാര്യത്തില്‍ തനിക്ക് അസൂയ ഉണ്ടെന്നും നടന്‍ വിനയ് ഫോര്‍ട്ട്. നമ്മുടെ കൂടുതല്‍ സമയവും പാഴാക്കി കളയുന്നത് സോഷ്യല്‍ മീഡിയയില്‍ ആണെന്നും സ്റ്റാര്‍ ആയിട്ട് സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണും ഉപേക്ഷിക്കണമെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘എന്റെ ഏറ്റവും കൂടുതല്‍ സമയം മൊബൈല്‍ അപഹരിക്കുന്നുണ്ട്. ഫഹദിന് സ്മാര്‍ട്ട് ഫോണ്‍ ഇല്ല. ചെറിയൊരു ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഒന്നുമില്ല. അതുകൊണ്ട് തന്നെ എനിക്ക് ആ കാര്യത്തില്‍ ഫഹദിനോട് അസൂയ ഉണ്ട്. ഞാന്‍ വിചാരിക്കുന്നത് എന്നെങ്കിലും ഒരു സ്റ്റാര്‍ ആകുമ്പോള്‍ ഇതുപോലെ സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിക്കണം എന്നാണ്. ആളുകള്‍ വിളിക്കുമ്പോള്‍ മാത്രം ഫോണ്‍ എടുക്കണം.

ഇന്‍സ്റ്റാഗ്രാമില്‍ എല്ലാ ആവശ്യമില്ലാത്ത കണ്ടെന്റുകളും നമ്മുടെ ഫീഡില്‍ വരും. അര്‍ഹത ഇല്ലാത്ത ആളുകളെപോലും ആഘോഷിക്കുന്ന ഇടം കൂടെയാണ് സോഷ്യല്‍ മീഡിയ. അവിടെ കല, സത്യസന്ധത അതിനൊന്നും വില ഇല്ല, ഇതെല്ലം കണ്ടിട്ട് ഞാന്‍ എന്നോട് തന്നെ ഇത് എന്തിനാ കണ്ടത് എന്ന് ചോദിക്കും. സ്റ്റാര്‍ ആയിട്ട് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ നില്‍ക്കുകയാണ്, പക്ഷെ നടക്കുന്നില്ല,’ എന്നായിരുന്നു വിനയ് ഫോര്‍ട്ട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here