
സ്റ്റൈഫൻഡ് ആകെ 10 രൂപ മാത്രം; ജോലിക്കായി മുംബൈ കമ്പനിയിലേക്ക് എത്തിയത് രണ്ടായിരത്തോളം അപേക്ഷകൾ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ അടഞ്ഞ അധ്യായമാണെന്ന് LDF കൺവീനർ ടി പി രാമകൃഷ്ണൻ. അൻവർ കോളിളക്കം സൃഷ്ടിച്ചിച്ചെന്നത് മാധ്യമ സൃഷ്ടിയാണെന്നും മുന്നണി അടിസ്ഥാനത്തിലാണ് മത്സരം നടക്കുക എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചത് കൊണ്ട് യുഡിഎഫിന് ഒരു പ്രത്യേക നില നിലമ്പൂരിൽ ഉണ്ടാകില്ല.മാറിവന്ന രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. എൽഡിഎഫ് സ്ഥാനാർഥിയെ ഏത് സമയത്തും തീരുമാനിക്കാൻ കഴിയുമെന്നും നാടിന്റെ പ്രശ്നങ്ങൾ മണ്ഡലത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥാനാർഥിയെ നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി പാർട്ടി സംഘടന തലത്തിലും മുന്നണിയുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.