
മലപ്പുറം കൂരിയാട് നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞ് അപകടം. സര്‍വീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു. ഓടിക്കൊണ്ടിരുന്ന മൂന്ന് കാറുകള്‍ അപകടത്തില്‍പെട്ടു. ആളപായമില്ല.
കൂരിയാടിനും കൊളപ്പുറത്തിനും ഇടയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം. വളരെ ഉയരത്തില്‍ നിന്നാണ് താഴ്ചയിലുള്ള സര്‍വീസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. തിങ്കള്‍ പകല്‍ 2.30ഓടെയാണ് അപകടം. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന സര്‍വീസ് റോഡിലേക്കാണ് മണ്ണിടിഞ്ഞത്.
മൂന്ന് കാറുകള്‍ക്ക് മുകളിലേക്കാണ് മണ്ണ് വീഴുകയായിരുന്നു. പാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ദേശീയപാതയില്‍ നിര്‍മാണപ്രവൃത്തി നടത്തുന്ന ജെ സി ബിയും അപകടത്തില്‍പെട്ടു.