ഇ ഡി കൈക്കൂലി കേസ്; കുറ്റാരോപിതരായവരെ ഉടൻ സസ്പെൻഡ് ചെയ്യുക: എ എ റഹീം എം പി

0

കൊച്ചി ഇ ഡി യൂണിറ്റിലെ കൈക്കൂലി കേസിൽ കുറ്റാരോപിതരായ എല്ലാ ഉദ്യോഗസ്ഥരെയും ഉടൻ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു.

കള്ളപ്പണം തടയാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരാണ് അഴിമതി നടത്തുന്നത്. കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന നിരവധി ആരോപണങ്ങളാണ് കൊച്ചിയിലെ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ വരുന്നത്.

നിയമവാഴ്ചയ്ക്ക് ഇത് ഭീഷണിയാണെന്നും, കുറ്റാരോപിതരായ മുഴുവൻ ആളുകളെയും ഉടൻ സസ്പെൻഡ് ചെയ്ത്, അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്നും എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here