Kerala

ഈഴവനായതു കൊണ്ടല്ല തന്നെ യുഡിഎഫ് കണ്‍വീനര്‍ ആക്കിയത്: അടൂര്‍ പ്രകാശ്

കൊച്ചി: ഈഴവന്‍ ആയിപ്പോയതുകൊണ്ടാണ് തന്നെ യുഡിഎഫ് കണ്‍വീനര്‍ ആക്കിയതെന്ന വിശ്വാസം തനിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. കോണ്‍ഗ്രസ് എന്നു പറയുന്നത് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ജാതി-മത ചിന്തകള്‍ക്ക് അതീതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കോണ്‍ഗ്രസ് മുന്‍തൂക്കം കൊടുക്കുന്നത്. ഈഴവനായതു കൊണ്ട് ഒരു സ്ഥാനം കിട്ടിയെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

‘എന്നെ ഏതെങ്കിലുമൊരു ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് ഈ ജനാധിപത്യ പ്രസ്ഥാനത്തില്‍ ഇത്രയും നാള്‍ പ്രവര്‍ത്തിച്ചുവെന്നതു കൊണ്ട് കിട്ടിയ അവസരമാണ്. അങ്ങനെയാണ് ഞാന്‍ അതിനെ കാണുന്നത്. അതില്‍ ഈഴവ കമ്മ്യൂണിക്ക് പങ്കില്ല. പാര്‍ട്ടി ഏര്‍പ്പിച്ച ചുമതലയില്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസുകാരനായതു കൊണ്ട് എസ്എന്‍ഡിപിയുമായി ബന്ധമില്ലെന്ന് പറയാനുമാകില്ല. എസ്എന്‍ഡിപി യോ?ഗവുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല. എന്റെ അച്ഛന്‍ എസ്എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോള്‍ ബോര്‍ഡില്‍ എന്നെ ആണ് നിര്‍ദേശിച്ചത്. അങ്ങനെ എസ്എന്‍ഡിപി കൗണ്‍സില്‍ അംഗമായി വരെ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍’.- അദ്ദേഹം പറഞ്ഞു

‘ഓരോ കാലങ്ങളില്‍ സമുദായ നേതാക്കന്മാര്‍ അവരവരുടെ കാഴ്ചപ്പാടുകള്‍ പറയും. വെള്ളാപ്പള്ളി നടേശനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം എന്നെ മാത്രമല്ല, പലരെയും വിമര്‍ശിച്ചിട്ടുണ്ട്. താന്‍ തന്നെ ഏല്‍പ്പിച്ച കാര്യം ചെയ്യുക, ഞാന്‍ എന്റെ ജോലിയും ചെയ്യുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞിട്ടുള്ളത്. ഈഴവ കമ്മ്യൂണിറ്റിയില്‍ ഉള്ള ഏക ആള്‍ ഞാന്‍ ആയതുകൊണ്ട് മത്സരിക്കരുതെന്ന് പറഞ്ഞവര്‍ പാര്‍ട്ടിക്കുള്ളിലുണ്ട് ഉണ്ട്. അന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button