കരേഗുട്ട ഹില്‍സില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍; 31 മാവോയിസ്റ്റുകളെ വധിച്ചതായി അമിത് ഷാ

0

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട ഹില്‍സില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി 31 മാവോയിസ്റ്റുകളെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ മവോയിസ്റ്റു വിരുദ്ധ ദൗത്യമെന്നും മന്ത്രി പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ നിന്ന് 450 ഐജിഡികളും 40 ആയുധങ്ങളും കണ്ടെടുത്തതായും മന്ത്രി പറഞ്ഞു. ഒരു കാലത്ത് ചുവപ്പ് ഭീകരത വ്യാപിച്ച കരേഗുട്ട ഹില്‍സില്‍ ഇപ്പോള്‍ അഭിമാനത്തിന്റെ ത്രിവര്‍ണ പതാക ഉയരുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിനകം മാവോയിസ്റ്റുകള്‍ ഇല്ലാത്ത ഇന്ത്യ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

21 ദിവസം കൊണ്ടാണ് സുരക്ഷാ സേന ദൗത്യം പൂര്‍ത്തിയാക്കിയത്. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയും ഛത്തീസ്ഗസ് പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും ജില്ലാ റിസര്‍വ് ഗാര്‍ഡും ഓപ്പറേഷനിന്റെ ഭാഗമായി. കൊല്ലപ്പെട്ടവരില്‍ 28 പേരെ തിരിച്ചറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here