പാകിസ്താന് മറുപടി നല്‍കേണ്ടത് അത്യാവശ്യമായിരുന്നു; ഇന്ത്യയുടെ നടപടികള്‍ വിശദീകരിച്ച് സംയുക്ത സേന

പാകിസ്താനെതിരായ ഇന്ത്യന്‍ നടപടികള്‍ വിശദീകരിച്ച് സംയുക്ത സേന. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ വിശീകരണം നല്‍കിയത്. ഭീകരര്‍ക്കായി പാകിസ്താന്‍ സൈന്യം നേരിട്ട് ഇടപെട്ട സാഹചര്യത്തില്‍ പ്രതികരിക്കുന്നത് അനിവാര്യമായിരുന്നു എന്നാണ് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി പറഞ്ഞത്. അദ്ദേഹത്തിന് പുറമെ വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ ജനറല്‍ മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, ഡയറക്ടര്‍ ജനറല്‍ നേവല്‍ ഓപ്പറേഷന്‍സ് വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് എന്നിവരും പങ്കെടുത്തു.
പാകിസ്താനിലെ വ്യോമത്താവളങ്ങള്‍, തകര്‍ത്ത വിമാനത്താവളങ്ങള്‍, ഡ്രോണുകള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
ഇന്ത്യ പാകിസ്താനിലെ നൂര്‍ഖാന്‍ വിമാനത്താവളം തകര്‍ത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പല പാക് ലക്ഷ്യങ്ങളെയും കൃത്യതയോടെ നശിപ്പിച്ചു. ഇതിന് മള്‍ട്ടി ലെയര്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് വിനിയോഗിച്ചത് എന്നും വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത സേന അറിയിച്ചു.
ഹാര്‍ഡ് കില്‍ വ്യോമ പ്രതിരോധം ഉപയോഗിച്ച് പാക് ലക്ഷ്യം തകര്‍ത്തു. പാകിസ്താന്റെ ചൈനീസ് നിര്‍മിത PL 15 മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല. അതിന്റെ അവശിഷ്ടങ്ങള്‍ നമ്മുടെ കയ്യില്‍ ഉണ്ട്. പാക് ആക്രമണത്തില്‍ വളരെ കുറച്ചു നഷ്ടങ്ങള്‍ മാത്രമാണ് നമ്മുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ശത്രു രാജ്യങ്ങളുടെ ആക്രമണം തിരിച്ചറിയാനും പേടിയില്ലാതെ തിരിച്ചടിക്കാനും നാവിക സേന സജ്ജമാണ്. എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തന സജ്ജമാണ്. ഭാവിയിലെ ഏത് പ്രകോപനത്തെയും ഇന്ത്യ നേരിടും. അതിന് സേനകള്‍ തയ്യാറാണ്. തുര്‍ക്കിയുടെ ഡ്രോണ്‍ ആണെങ്കിലും മറ്റേത് ഡ്രോണ്‍ ആണെങ്കിലും അതിനെ തകര്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് നേവല്‍ ഓപ്പറേഷന്‍ മേധാവി എ എന്‍ പ്രമോദ് കൂട്ടിച്ചേര്‍ത്തു.
കുറച്ച് വര്‍ഷങ്ങളായി തീവ്രവാദികളുടെ സ്വഭാവം മാറിയിട്ടുണ്ടെന്ന് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു. ”കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം മാറി. നിരപരാധികളായ സാധാരണക്കാരാണ് ആക്രമിക്കപ്പെടുന്നത്. നിയന്ത്രണ രേഖയിലൂടെയും ഐബി വഴിയും പാക് അക്രമണത്തിന് ശ്രമിച്ചു.
നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ്: പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ