എന്നും പ്രവര്‍ത്തകരോടൊപ്പം ഉണ്ടാകും, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സാധിച്ചു; നേട്ടങ്ങള്‍ പറഞ്ഞ് കെ സുധാകരന്‍

0

കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തിലെ തന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ സുധാകരന്‍. കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം സംസാരിച്ചത്. തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏറെ സന്തുഷ്ടനാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഓരോ തെരഞ്ഞെടുപ്പിലും മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ തനിക്ക് എല്ലാവരുടേയും പിന്തുണ ലഭിച്ചു. തന്റെ കാലഘട്ടത്തില്‍ പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് നേട്ടങ്ങള്‍ കൈവരിക്കാനായി. പിന്നോട്ട് പോയിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം കൂട്ടായ പരിശ്രമത്തിന്റെ ഫലമായി അഭിമാനത്തോടെ സ്വീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കോളജ് ക്യാമ്പസുകളില്‍ കെഎസ് യു ശക്തമായ തിരിച്ചുവരവ് നടത്തി. ജീവിതംപോലും പണയപ്പെടുത്തി കെഎസ് യു പ്രവര്‍ത്തകര്‍ ക്യാമ്പസുകള്‍ തിരിച്ച് പിടിച്ചതായും, മുമ്പ് നഷ്ടപ്പെട്ട പല കോളജുകളും വീണ്ടും കീഴടക്കാന്‍ അവര്‍ക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വിജയത്തിന് പിന്നില്‍ കെപിസിസിയുടെ ഉറച്ച പിന്തുണ ഉണ്ടായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here