പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കാണാതായ സ്വര്‍ണ്ണം തിരികെ കിട്ടി

0

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ കിട്ടി. പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണല്‍പരപ്പില്‍ സ്വര്‍ണം കണ്ടെത്തിയത്.

നഷ്ടപ്പെട്ട സ്വര്‍ണ്ണം തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം. ബോംബ് സ്‌ക്വാഡും പൊലിസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്‌ട്രോങ് റൂമിലെ സ്വര്‍ണം നിലത്ത് വന്നത് എങ്ങനെയെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.

ലോക്കറില്‍ സൂക്ഷിച്ച പതിമൂന്നര പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ശ്രീകോവിലിന്റെ താഴികകുടത്തിന് സ്വര്‍ണ്ണം പൂശുന്ന പണി നടന്നുവരികയാണ്. ഇതിനുവേണ്ടി ലോക്കറില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നു. ഓരോ ദിവസവും നിര്‍മ്മാണത്തിന് ആവശ്യമായ സ്വര്‍ണം തൂക്കി നല്‍കിയശേഷം ബാക്കി തിരികെ വയ്ക്കുകയാണ് ചെയ്യുക.

ഇന്നലെ രാവിലെ ജോലിക്കാര്‍ എത്തിയ ശേഷം സ്വര്‍ണം തൂക്കി നോക്കിയപ്പോഴാണ് പതിമൂന്നര പവന്‍ കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here