ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ പൗരന്‍ പിടിയില്‍. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് സൈന്യത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും സൈന്യം അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി സാഹചര്യത്തിലാണ് നടപടി. പാകിസ്ഥാനുമായുള്ള ബന്ധം മോശമായ സാഹചര്യത്തില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രശ്‌ന സാധ്യതാ പ്രദേശങ്ങളില്‍ നിരീക്ഷണവും സൈനിക വിന്യാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് അനധികൃതമായി കടന്നതിന് 24 കാരനായ പാകിസ്ഥാന്‍ പൗരനെ ബിഎസ്എഫ് പിടികൂടിയിരുന്നു.
അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.