വഖഫ് സംരക്ഷണ റാലിയിലേക്ക് സാദിഖലി തങ്ങളെ ക്ഷണിച്ചില്ല; ജിഫ്രി മുത്തുക്കോയ തങ്ങൾ പരിപാടിയിൽ നിന്ന് പിന്മാറി

0

കലൂരിൽ നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുക്കില്ല. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിക്ക് ക്ഷണിക്കാത്തതിനെത്തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിട്ടുനിൽക്കുന്നത്.

സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിൻ്റെ എതിർപ്പിനെ തുടർന്നാണ് പിൻമാറ്റം. ജിഫ്രി മുത്തുക്കോയ തങ്ങളാണ് സമ്മേളനം ഉത്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നത്. സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റിയാണ് കലൂരിൽ സമ്മേളനം നടത്തുന്നത്.

സമ്മേളനത്തിൽ സഹകരിക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയും വ്യക്തമാക്കിയിരുന്നു. ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവിയാണ് നിലപാട് വ്യക്തമാക്കിയത്. പാണക്കാട് തങ്ങന്മാരില്ലാതെ ഒരു സുന്നി ഐക്യത്തിന് പ്രസക്തിയില്ലന്നും തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി വ്യക്തമാക്കിയിരുന്നു. സമസ്തയിലെ ലീഗ് അനുകൂല വിഭാഗവും പരിപാടിയിൽ നിന്ന് വിട്ടുനിന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here