National

പഹല്‍ഗാം ഭീകരാക്രമണം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ സമിതി നിര്‍ണായകയോഗം ഇന്ന്. സുരക്ഷാ കാര്യങ്ങള്‍ യോഗം വിലയിരുത്തും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. പിന്നാലെ രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും.

പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കാന്‍ പൂര്‍ണ്ണ സ്വാതന്ത്യം സേനകള്‍ക്ക് ഇന്നലെ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നല്‍കി. തിരിച്ചടി എവിടെ എപ്പോള്‍ എങ്ങനെയെന്ന് സേനയ്ക്ക് തീരുമാനിക്കാം എന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. അതിര്‍ത്തിയിലടക്കം പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള രണ്ടാമത്തെ യോഗമാണ്. ശേഷം ധനകാര്യ സാമ്പത്തിക കാര്യാ മന്ത്രിസഭായോഗങ്ങളും ചേരും. പാകിസ്താന് എതിരായ അടുത്ത നടപടികളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഇന്ന് വിശദീകരിച്ചേക്കും.

ജമ്മു കാശ്മീരിലെ കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഗ്നൂരിലും പാക് പോസ്റ്റുകളില്‍ നിന്ന് ഇന്നലെയും വെടിവെപ്പുണ്ടായി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.രാജ്യത്തെ വെബ്സൈറ്റുകള്‍ക്ക് നേരെ പാകിസ്താന്‍ ഹാക്കര്‍മാര്‍ ഇന്നും ഹാക്കിംഗ് ശ്രമം നടത്തി. പ്രകോപനം തുടരുന്ന പാകിസ്താനെതിരെ ഇന്ത്യ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും. പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമ മേഖലയിലേക്ക് അനുമതി നിഷേധിക്കും. ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് പാക് കപ്പലുകള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയേക്കും. അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്ഥാന്‍ വിട്ടു നല്‍കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button