NationalNews

പൽഹാം ഭീകരാക്രമണം; പ്രാദേശിക പാര്‍ട്ടികള്‍ എതിർത്തു, ജമ്മു കശ്മീരിൽ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തിവെച്ചു

പൽഹാം ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിൽ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തിവെച്ചു. പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് സൈന്യം നടപടി നിര്‍ത്തിവെച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരുടെ വീടുകളടക്കമാണ് ഇതുവരെയായി തകര്‍ത്തത്.

പ്രദേശിക വികാരം എതിരാകുന്നുവെന്നും വീടുകള്‍ തകര്‍ക്കുമ്പോള്‍ സമീപമുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്നും പാര്‍ട്ടികള്‍ കേന്ദ്രത്തെ അറിയിച്ചു. നാഷണൽ കോൺഫറൻസ്, പി ഡി പി തുടങ്ങിയ കക്ഷികൾ കേന്ദ്രത്തെ എതിര്‍പ്പറിയിച്ചു. ഇതിനോടകം 13 വീടുകളാണ് തകര്‍ത്തത്. അതേസമയം, വീടുകള്‍ തകര്‍ക്കുന്ന നടപടിക്കെതിരെ സിപിഎം നേതാവ് യൂസഫ് തരിഗാമി രംഗത്തെത്തി.

ഭീകരര്‍ക്കെതിരായ നടപടിയിൽ നിരപരാധികളായ ബന്ധുക്കളെ പെരുവഴിയിലാക്കരുതെന്ന് സിപിഎം നേതാവ് യുസഫ് താരിഗാമി പറഞ്ഞു. ഭീകരർക്ക് എതിരായ നടപടിയിൽ നിരപരധികൾ ശിക്ഷിക്കപ്പെടരുതെന്ന് നാഷണൽ കോൺഫറൻസ് നേതാക്കളും വ്യക്തമാക്കി. ഭീകരരുടെ വീടുകൾ തകർത്തപ്പോൾ പലയിടത്തും സമീപത്തെ വീടുകൾക്കും കേടുപാടുകൾ പറ്റിയതിനെതിരെ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button