കശ്മീര്‍ വിഷയം: ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് ഇറാന്‍

0

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് ഇറാന്‍. ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ച്ചി. ഇന്ത്യയും പാകിസ്താനും സഹോദര അയല്‍ക്കാരാണെന്നും മേഖലയില്‍ സമാധാനം പുലരണമെന്നും ഇറാന്‍ പ്രതികരിച്ചു. എക്‌സിലൂടെയാണ് പ്രതികരണം.

ഇതിനിടെ ഏപ്രില്‍ 22ന് ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎന്‍ രക്ഷാ സമിതി അംഗങ്ങള്‍. ഭീകരര്‍ക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയെന്നും രക്ഷാസമിതി. പരുക്കേറ്റവര്‍ വേഗത്തില്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കട്ടെ എന്നും യുഎന്‍ പറഞ്ഞു.

ഈ നിന്ദ്യമായ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റവാളികള്‍, സംഘാടകര്‍, ധനസഹായം നല്‍കുന്നവര്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ വേണം. ഭീകരര്‍ക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടന്നും രക്ഷാസമിതി.ഏതൊരു ഭീകരപ്രവര്‍ത്തനവും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണ്. അതിന്റെ ഉദ്ദേശ്യം, എവിടെ, എപ്പോള്‍ എന്നതൊന്നും ന്യായീകരണങ്ങളായി കണക്കു കൂട്ടാനാവില്ലെന്നും യു എന്‍ രക്ഷാ സമിതിയുടെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here