KeralaNews

കല്ലേലി പൂങ്കാവനത്തില്‍ ആയിരങ്ങള്‍ ആദിത്യ പൊങ്കാലയിട്ടു

പത്തനംതിട്ട (കോന്നി ): കല്ലേലി വനത്തില്‍ ആയിരങ്ങള്‍ ആദിത്യ പൊങ്കാല അർപ്പിച്ചു. കല്ലേലി ഊരാളി അപ്പൂപ്പന്‍റെ പിറന്നാള്‍ കൂടിയാണ് പത്താമുദയം. കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്തു ദിനം നീണ്ടു നിന്ന ഉത്സവത്തിന് വിഷുക്കണി ദർശനത്തോടെയാണ് ആരംഭം കുറിച്ചത്.

കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് .പ്രേം കൃഷ്ണന്‍ ഭദ്രദീപം തെളിയിച്ചു . പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആര്‍പ്പോ വിളികളുടെ അകമ്പടിയോടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പ്രയാണം തുടങ്ങി. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിൽ വരെ പൊങ്കാല അടുപ്പുകൾ നിരന്നു. സംസ്ഥാനത്തിനു അകത്തും പുറത്തും നിന്നുള്ളവർ പൊങ്കാലയുടെ പുണ്യം തേടി എത്തി.

കേന്ദ്ര സഹ മന്ത്രി അഡ്വ ജോര്‍ജ് കുര്യന്‍ , ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ , എംപി അടൂര്‍ പ്രകാശ്‌ , സി ആര്‍ മഹേഷ്‌ എം എല്‍ എ ,ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗം കെ സുരേന്ദ്രന്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാഹിത്യ മത സാമുദായിക ചലച്ചിത്ര രംഗത്തു നിന്നുള്ളവരും പത്താമുദയ മഹോത്സവത്തിന് ആശംസ അറിയിച്ച് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button