ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഭീകരവാദത്തിന് മതവുമായി ബന്ധമില്ല. എല്ലാത്തരത്തിലും ഉള്ള തീവ്രവാദവും വര്‍ഗീയതയും എതിര്‍ക്കണം.
മദനി തീവ്രവാദ പരമായ നിലപാട് ഉണ്ടായിരുന്ന ആളാണ്. ആ മദനി ഇന്നില്ല. ഇപ്പോഴത്തെ മദനിയുടെ സുഹൃത്താണ് ഞാന്‍. മാസപ്പടിയില്‍ സിപിഐഎമ്മിന് ആശങ്കയില്ല. എക്‌സലോജിക്ക് വിഷയത്തിന് പിന്നില്‍ ഭരണത്തുടര്‍ച്ചയില്‍ ആശങ്കപ്പെടുന്നവരാണ്.
രാജ്യം ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ നേരിടണം. മുസ്ലീം മത വിശ്വാസിയേയും ഭീകരര്‍ കൊന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി മതത്തെ ഉപയോഗിച്ച് ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനെ നേരിടണം.
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ എക്‌സിക്യുട്ടീവ് ചെയ്യുന്ന സംവിധാനമാണ് സെക്രട്ടറിയേറ്റ്. വലിയ ജനാധിപത്യ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ആരാണ് തെരഞ്ഞെടുത്ത്. ഉത്തമനായ കമ്യൂണിസ്റ്റാണ് പി.ജയരാജന്‍.
പാര്‍ട്ടി ഓഫീസിന്റെ ഉത്ഘാടനം ആഘോഷമല്ല. ഇഎംഎസ് ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ ഡല്‍ഹി പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തത് ബി.റ്റി. രണദിവെ ആയിരുന്നു. പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവാണ് സഖാവ് പിണറായി വിജയന്‍ എന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ചേരി എന്ന ആശയത്തെ കുറിച്ച് പാര്‍ട്ടി ചിന്തിച്ചിട്ടേയില്ല. മതേതര കക്ഷികളുടെ ഒത്തു ചേരലാണ് ആഗ്രഹിക്കുന്നത്. ഭരണ തുടര്‍ച്ച ഉണ്ടാകുമോ എന്ന ആശങ്കയാണ് ബിരിയാണി ചെമ്പിന് പിന്നാലെ എക്‌സാ ലോജിക് ആക്ഷേപം. സിപിഐഎമ്മിന് അങ്കലാപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ആക്രമണം: ഭീകരവാദികള്‍ക്കും സങ്കല്പ്പിക്കാന് കഴിയാത്ത ശിക്ഷ നല്‍കും