National

ലോകരാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം; പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി നിര്‍ദേശങ്ങളറിയിച്ചത് രാത്രി

ദില്ലി: പാകിസ്ഥാന്‍ ഹൈക്കമ്മീഷനെ വിളിച്ചുവരുത്തി ഇന്ത്യ. അര്‍ധരാത്രി വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അറിയിച്ചത്. കശ്മീര്‍ ഭീകരാക്രമണത്തെ അപലപിച്ച് കാനഡയും രംഗത്തെത്തി. മൗനം ചര്‍ച്ചയായതോടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി പ്രതികരണമറിയിച്ചത്. ലോകരാജ്യങ്ങളെല്ലാം ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. കശ്മീരിലെ ജനങ്ങളും ഭീകരാക്രണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.

പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ സര്‍വകക്ഷിയോഗം ഇന്ന് ചേരും. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അന്വേഷണ വിവരങ്ങളും ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരും.

നയതന്ത്ര രംഗത്ത് ഇന്ത്യയുടെ കടുത്ത നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗവും ഇന്ന് ചേരും. സിന്ധു നദീജല കരാര്‍ മരിപ്പിക്കാനുള്ള തീരുമാനം അടക്കം യോഗം വിലയിരുത്തും. പാകിസ്ഥാനിലെ മുതിര്‍ന്ന മന്ത്രിമാര്‍ ഇന്നലെ ഇന്ത്യയുടെ നീക്കങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം സേനകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരുന്നു. പഹല്‍ഗാം ആക്രമണത്തിനു പിന്നിലെ ഭീകരര്‍ക്കായി സുരക്ഷ സേനകള്‍ തെരച്ചില്‍ ശക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button