Kerala

പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കാന്‍ തയ്യാറാണ്: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാതെ സ്വയം സ്ഥാനാര്‍ഥി ആകരുതെന്ന് പിതാവ് പറയുമായിരുന്നു. കോണ്‍ഗ്രസ്സ് ആരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

മാധ്യമങ്ങളാണ് പല പ്രചാരണങ്ങള്‍ നടത്തുന്നതെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. നിലമ്പൂരില്‍ യുഡിഎഫ് സജ്ജമാണ്. 59 പുതിയ ബൂത്തുകള്‍ ഉണ്ടായി. സംഘടനാ സംവിധാനം സജ്ജമാണ്. വോട്ട് ചേര്‍ക്കല്‍ ഉള്‍പ്പെടെ കാര്യക്ഷമമായി നടക്കുന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

ആര്യാടന്‍ മുഹമ്മദ് കാണിച്ച പൈതൃകം നിലമ്പൂരിനുണ്ട്. മരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് പതാക പുതപ്പിക്കാന്‍ മറക്കരുതെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്. താനും മരിക്കുവോളം ഒരു കോണ്‍ഗ്രസുകാരന്‍ തന്നെ ആയിരിക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. കോണ്‍ഗ്രസുകാരനായി മരിക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണവും ആര്യാടന്‍ ഷൗക്കത്ത് തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാര്‍ഥി നിലമ്പൂരില്‍ മത്സരിക്കും. വിഎസ് ജോയ് ഉള്‍പ്പടെ നല്ല പ്രവര്‍ത്തനമാണ് ഇവിടെ കാഴ്ച വെച്ചിട്ടുള്ളതെന്നും ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാണിച്ചു. മുസ്ലിം ലീഗും കോണ്‍ഗ്രസ്സും നല്ല രീതിയില്‍ പോകുന്ന ജില്ലയാണ് മലപ്പുറം. ഊഷ്മളമായ ബന്ധമാണ് ലീഗുമായി ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിവി അന്‍വറിനും മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കണം എന്നാണ് ആഗ്രഹം. അന്‍വര്‍ തന്നെ അത് പറഞ്ഞിട്ടുള്ളതും ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാണിച്ചു. മണ്ഡലത്തില്‍ എന്ത് പഠനം നടന്നിട്ടുണ്ടെങ്കിലും അതൊക്കെ നേതൃത്വം പരിഗണിക്കും. നിലമ്പൂരിനെ നിലമ്പൂര്‍ ആക്കി മാറ്റിയത് ആര്യാടന്‍ മുഹമ്മദാണെന്നും ഷൗക്കത്ത് ചൂണ്ടിക്കാണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button