വയനാട് ജില്ലയുടെ വികസന ആവശ്യങ്ങൾ ഉയർത്തിയും കേന്ദ്രാവഗണനക്കെതിരെയും സിപിഐ എം പ്രക്ഷോഭത്തിലേക്ക് . ജില്ലാകമ്മിറ്റി നേതൃത്വത്തിൽ മെയ് 18 മുതൽ 27വരെ വയനാട് മാർച്ച് നടത്തുന്നത് . ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചുള്ള ജില്ലാ കാൽ നട ജാഥ എട്ട് ഏരിയകളിൽ പര്യടനം നടത്തും.
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരോടുൾപ്പെടെയുള്ള കേന്ദ്രത്തിന്റെ കൊടുംക്രൂരതയും അവഗണനയും തുറന്നുകാണിക്കും.
ദുരന്ത പുനരധിവാസത്തിനും വന്യമൃഗശല്യ പ്രതിരോധത്തിനും സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച പ്രത്യേക പാക്കേജുകൾ അംഗീകരിക്കുക, വനം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, രാത്രിയാത്രാ നിരോധം നീക്കാൻ കേന്ദ്ര, കർണാടക സർക്കാരുകൾ അനുകൂല നിലപാട് സ്വീകരിക്കുക, ബദൽപാതകൾക്ക് കേന്ദ്രാനുമതി നൽകുക, വയനാട് റെയിൽവേ പദ്ധതികൾ യാഥാർത്യമാക്കുക, കേരളത്തെ സാമ്പത്തീകമായി ഞെരുക്കുന്ന നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നത് .