ആൾമറയില്ലാത്ത കിണറ്റിൽ വീണ് 5 വയസുകാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു

0

കോഴിക്കോട് വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് 5 വയസുകാരനു ദാരുണാന്ത്യം. കരുവഞ്ചേരിയിലാണ് സംഭവം. നിവാൻ ആണ് മരിച്ചത്.

വീടിനടുത്തുള്ള പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. നിവാനൊപ്പം മറ്റൊരു കുട്ടിയും കിണറ്റിൽ വീണിരുന്നു. എന്നാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി കൽപ്പടവുകളിൽ പിടിച്ചു നിന്നു രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here