ഡല്‍ഹി മുസ്തഫാബാദില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി

0

ഡല്‍ഹി മുസ്തഫാബാദില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 7 പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നിലവിൽ 5 പേർ പരുക്കേറ്റ് ജി ടി ബി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ്, വടക്ക് കിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിൽ നാലുനില കെട്ടിടം തകർന്നു വീണത്. കെട്ടിട ഉടമ അടക്കം 25 ഓളം പേർ കെട്ടിടത്തിൽ താമസിസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അതിവേഗം കെട്ടിടം നിലം പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

അപകടത്തിന് പിന്നാലെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചിരുന്നു. കെട്ടിടം തകർന്നു വീണതിൽ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ രാത്രി ഡൽഹിയിൽ പലയിടത്തും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയവും, ഘടനാപരമായ ന്യൂനതകളുമാണ് തകർന്നുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here