സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിനെ തെരെഞ്ഞെടുത്തു . വെള്ളിയാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് 11 അംഗ ജില്ലാ സെക്രട്ടറിയറ്റിനെ തെരഞ്ഞെടുത്തത്.
ഇ എൻ സുരേഷ് ബാബു, പി മമ്മികുട്ടി, എസ് അജയകുമാർ, വി ചെന്താമരാക്ഷൻ, എ പ്രഭാകരൻ, ടി എം ശശി, എം ആർ മുരളി, സുബൈദ ഇസ്ഹാഖ്, ടി കെ നൗഷാദ്, കെ പ്രേംകുമാർ, വി പൊന്നുകുട്ടൻ എന്നിവരാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ.
സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി.കെ.ബിജു, എം വി ജയരാജൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്ണദാസ്, സി കെ രാജേന്ദ്രൻ, എം ബി രാജേഷ്, കെ ശാന്തകുമാരി എന്നിവർ പങ്കെടുത്തു.