ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും ; കേസ് വെറും ഓലപ്പാമ്പാണെന്ന് കുടുംബം

0

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തി നാളെ ഹാജരാകാന്‍ നോട്ടീസ് നല്‍കി എറണാകുളം നോര്‍ത്ത് പൊലീസ്. ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജാരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഹാജരാകുമെന്ന് കുടുംബം പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. കേസ് വെറും ഓലപ്പാമ്പാണെന്നും നാളെ വൈകിട്ട് മൂന്ന് മണിക്ക് ഷൈന്‍ ഹാജരാകുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹാജരായാല്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യും. ലഹരി പരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടി രക്ഷപെട്ടതെന്ന് അന്വേഷണ സംഘം ആരായും. ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെയാണ് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്നും നടന്‍ ഇറങ്ങിയോടിയത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. റോഡിലെത്തി ബൈക്കില്‍ രക്ഷപ്പെട്ട നടന്‍ നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന. അവിടെ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് കടന്നുവെന്നുമാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here